2021, മാർച്ച് 25, വ്യാഴാഴ്‌ച

 

പ്രധാനധ്യാപകരുടെ  അടിയന്തിര ശ്രദ്ധയ്ക്

           സഹജീവനക്കാരുടെ  01 .07 .2019 വരെയുള്ള  ശമ്പള കുടിശ്ശികകൾ മുഴുവൻ  നൽകി  അവരവരുടെ  D A  ARREARS PROCESS  ചെയ്തതിനു ശേഷമേ  2019 പേ- റിവിഷനു വേണ്ട അപേക്ഷ സ്പാർക്കിൽ ഫോർവേഡ് ചെയ്യാൻ പാടുള്ളൂ. കാര്യത്തിൽ  എല്ലാ  പ്രധാനധ്യാപകരും  പ്രത്യേകം  ശ്രദ്ധിക്കേണ്ടതാണ്.

2021, മാർച്ച് 24, ബുധനാഴ്‌ച

 കണ്ണൂർ  സൗത്ത്  ഉപജില്ലാ അറബിക്  അദ്ധ്യാപക  അക്കാദമിക് കോംപ്ലക്സ്    25 .03 .2021  വ്യാഴം  MIS   പബ്ലിക്  സ്കൂളിൽ 


               കാര്യപരിപാടികൾ 


സ്വാഗതം :        ശ്രീ . മുഹമ്മദ് അഷ്‌റഫ് . പി 

അധ്യക്ഷത :   ശ്രീ എ  അബൂബക്കർ കുട്ടി 


ഉത്‌ഘാടനം : ശ്രീ . കൃഷ്ണൻ കുറിയ  , എഇഒ  കണ്ണൂർ സൗത്ത് 

സർവീസിൽ നിന്നും വിരമിക്കുന്ന സലാം മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണം  : ശ്രീ . രാജേഷ് എം, ബി.പി.സി കണ്ണൂർ സൗത്ത് 

മുഖ്യ  പ്രഭാഷണം :  

                             കെ കെ  അബൂബക്കർ IME കണ്ണൂർ & കാസർകോഡ് 

ആശംസകൾ 

                               : ശ്രീപ ടീച്ചർ , HM , പബ്ലിക്  സ്കൂൾ 

                                 :മുഹമ്മദ്  മാസ്റ്റർ  CRC കോർഡിനേറ്റർ 

2021, ജനുവരി 16, ശനിയാഴ്‌ച

 പ്രീമെട്രിക് സ്കോളർഷിപ് ( minority) അപേക്ഷ  റീ വെരിഫിക്കേഷൻ ചെയ്യേണ്ട അവസാന തീയതി ഫെബ്രവരി 5  ആണ് . എല്ലാ പ്രധാ നാധ്യാപകരും വില്ലേജ് ഓഫീസർ അനുവദിച്ച് നൽകിയ വരുമാന സര്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തിൽ വരുമാനം അപേക്ഷയിൽ ഒത്തു നോക്കിയതിനുശേക്ഷം മാത്രം റീ വെരിഫിക്കേഷൻ നടത്തുക അതിനുശേഷം  ലഭിക്കുന്ന പട്ടിക എ.ഇ .ഒ  യിൽ നേരിട്ട് സമർപ്പിക്കുക 

2021, ജനുവരി 13, ബുധനാഴ്‌ച

 വളരെ  അടിയന്തിരം 

യു .എസ്.എസ് ഫെബ്രുവരി 2020 പരീക്ഷയിൽ സ്കോളർഷിപ്പിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ സെർട്ടിഫിക്കറ്റിൽ സ്കൂളിൻറെ പേര് മലയാളത്തിൽ ഉൾപെടുത്തുന്നതിലേക്കായി ഓരോ സ്കൂളിൻറെയും പേര് മലയാളത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട് www.bpkerala.in/lss-uss-2020 എന്ന വെബ്സൈറ്റിലെ  സ്കൂൾ ലോഗിനിലെ school name in malayalam എന്ന ലിങ്കിലൂടെ സ്കൂളിൻറെ  പേര് ,അഡ്രസ്സ് എന്നിവ മലയാളത്തിൽ രേഖപ്പെടുത്തുക .എല്ലാ പ്രധാനാദ്ധ്യാപകരും  2021 ജനുവരി 14 -ന് 5 മണിക്ക് മുൻപായി സ്കൂളിൻറെ പേര് മലയാളത്തിൽ രേഖപ്പെടുത്തേണ്ടതാണ് 

2021, ജനുവരി 11, തിങ്കളാഴ്‌ച

സ്കൂൾ ബസ് ജീവനക്കാരുടെയും ആയമാരുടെയും വിവരങ്ങൾ സംബന്ധിച്ച പെര്ഫോര്മ പൂരിപ്പിച്ച്  12 / 01 / 2021  ന് 5 മാനിക്കുള്ളിൽ എഇഒ  സമർപ്പിക്കേണ്ടതാണ്  - 

PERFORMA 




2021, ജനുവരി 6, ബുധനാഴ്‌ച

 GO TRACK പദ്ധതി

സ്കൂളുകളിൽ Go Track പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ സിഡ്കോ സമർപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. പ്രസ്തുത പദ്ധതി സ്കൂളുകളിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ സ്കൂൾ അധിക്യതരുടേയും പി.ടി.എ യുടേയും അഭിപ്രായം 12.01.2021 നുള്ളിൽ രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ്‌.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.

2020, നവംബർ 26, വ്യാഴാഴ്‌ച

 അറിയിപ്പ് 


ഉറുദു ടീച്ചേഴ്‌സ്‌ അക്കാദമിക്   ഗൂഗിൾ മീറ്റ്  നിശ്ചയിച്ച  പ്രകാരം 2020 ഡിസംബർ  1   ന്  നടക്കുന്നതാണ്. എല്ലാ ഉറുദു  അദ്ധ്യാപകരേയും  അറിയിക്കേണ്ടതാണ്